ഫയല്‍ ചിത്രം 
Kerala

'ശുഭ സൂചനകള്‍';  രോഗ വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി, ആക്ടീവ് കേസുകളും കുറവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദഗ്ധരെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ലോക്ക്ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നു. സംസ്ഥാനത്ത് അല്‍പം ശുഭകരമായ സൂചനകള്‍ കാണാന്‍ സാധിക്കുന്നു. മെയ് ഒന്നുമുതല്‍ എട്ടുവരെയുള്ള സമയത്ത് ഒരുദിവസം ശരാശരി 37,144കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള ആഴ്ചയില്‍ 35,919ആയി കുറഞ്ഞിട്ടുണ്ട്. 

ആ ഘട്ടത്തില്‍ 8 ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ടയില്‍ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. കൊല്ലം, മലപ്പുറം, തിരുവനനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നു. കൊല്ലത്ത് 23 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

ആക്ടീവ് കേസുകള്‍ നേരിയ കുറവുള്ളത് ആശ്വാസകരമാണ്. നിലവില്‍ 3,62,315ആയി കുറഞ്ഞു. ലോക്ക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ആഴ്ചകളിലെ അറിയാന്‍ പറ്റുള്ളുവൈന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!