പ്രതീകാത്മക ചിത്രം 
Kerala

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിനെ വെട്ടി

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു.  മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സതീഷിന്റെ മുന്‍ സുഹൃത്ത്  സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. 

ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി നടത്തിയ തെരച്ചിലില്‍ തിരുവനന്തപുരത്ത് നിന്നാണ് കൂടുതല്‍ പേരെ പിടികൂടിയത്. വിവിധ കേസുകളില്‍ പ്രതികളായ 333 പേരാണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത