Gopinath Muthukad facebook
Kerala

'ഇവിടെ എല്ലാം നോര്‍മല്‍...', ക്ഷേമം അന്വേഷിച്ചവര്‍ക്ക് നിറഞ്ഞ സ്‌നേഹം; ദോഹയിലെ സാഹചര്യം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

''എല്ലാം ശാന്തമായതോടെ എയര്‍ പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോരാന്‍ അനുവാദം തന്നു. ''

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദോഹയില്‍ എല്ലാം സാധാരണഗതിയിലാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഖത്തറിലെ ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ദോഹയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയശേഷം സുഹൃത്തിന്റെ വീട്ടിലേക്കു മാറിയ മുതുകാട് ഫെയ്‌സ്ബുക്കിലൂടെയാണ് ദോഹയിലെ സ്ഥിതിഗതികള്‍ വിവരിച്ചത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇവിടെ എല്ലാം നോര്‍മല്‍.... ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണം അമേരിക്കന്‍ ബേസിന് നേരെയായിരുന്നു. അത് ആകാശത്തു വച്ചുതന്നെ ഖത്തര്‍ തകര്‍ത്തു എന്നാണറിഞ്ഞത്. പിന്നീട് എല്ലാം ശാന്തമായതോടെ എയര്‍ പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോരാന്‍ അനുവാദം തന്നു.

സുഹൃത്ത് ഷംസീര്‍ ഹംസയുടെ വീട്ടില്‍ എത്തി. ഇന്നലെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് ഇന്നത്തേക്ക് ക്രമീകരിച്ചു തന്നിട്ടുണ്ട്. മെസ്സേജ് അയച്ചും വിളിച്ചും ക്ഷേമം അന്വേഷിച്ചവര്‍ക്കെല്ലാം നിറഞ്ഞ സ്‌നേഹം...

Magician Gopinath Muthukad says everything is normal in Doha. Muthukad, who was stranded at the Doha airport following the Iranian attack on Qatar and moved to his friend's house, described the situation in Doha through Facebook.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT