കുമളിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദിക്കുന്ന സമരക്കാര്‍ വീഡിയോ ദൃശ്യം
Kerala

ഓഫീസ് അടയ്ക്കണമെന്ന് സമരക്കാര്‍; വീട്ടില്‍ പോയി പറയെടാ എന്ന് ജീവനക്കാരന്‍; മര്‍ദനം

സിപിഎം - സിഐടിയു പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് ആരോപണം.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കുമളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണിമുടക്ക് അനുകൂലികളുടെ മര്‍ദനം. ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനായ അടിമാലി സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. സിപിഎം - സിഐടിയു പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് ആരോപണം.

മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന വകുപ്പിന്റെ ഓഫീസിന് സമീപത്തുവെച്ചായിരുന്നു മര്‍ദനം. ഈ ഓഫീസിലെ ജീവനക്കാരനാണ് വിഷ്ണു.

പണിമുടക്കിന്റെ ഭാഗമായി ഈ ഓഫീസ് സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഈ സമയം ജീവനക്കാരെല്ലാം ഓഫീസിന് താഴെയെത്തി. ഈ സമയത്താണ് തര്‍ക്കമുണ്ടാകുന്നത്. ഓഫീസ് അടയ്ക്കണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ പോയി പറയെടാ എന്ന് വിഷ്ണു പറഞ്ഞതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൂട്ടംകൂടി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരന്‍ പരാതിപ്പെടാത്തതിനാല്‍ പൊലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

A government employee in kumali, Kerala was assaulted by CPM-CITU workers during a National strike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

SCROLL FOR NEXT