ആശാ പ്രവര്‍ത്തകരുടെ സമരം 
Kerala

ഓണറേറിയം കുടിശിക അനുവദിച്ച് സര്‍ക്കാര്‍; സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍

സമരം തുടങ്ങുമ്പോള്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ഓണറേറിയം ആണ് കിട്ടാനുണ്ടായിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പുരോഗമിക്കുന്നതിനിടയില്‍ ജനുവരിയിലെ ഓണറേറിയം കുടിശിക അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ മൂന്നു മാസത്തെ കുടിശികയും തീര്‍ത്തു. മൂന്നുമാസത്തെ ഇന്‍സെന്റീവിലെ കുടിശികയും അനുവദിച്ചിട്ടുണ്ട്.

സമരം തുടങ്ങുമ്പോള്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ഓണറേറിയം ആണ് കിട്ടാനുണ്ടായിരുന്നത്. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളില്‍ ഒന്നായ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. അതേസമയം സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു.

7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളില്‍ ഇനിയും സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണറേറിയം കുടിശ്ശിക അനുവദിച്ചിരിക്കുന്നതെന്നും മറ്റു ആവശ്യങ്ങള്‍ കൂടി അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

'ഞാന്‍ എന്താ തീവ്രവാദിയാണോ?' പവന്‍ ഖേര കോടതിയോട്; ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

'എ​ഴു​ത്ത​ച്ഛ​ൻ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല, എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​?; ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍'; വിവാദം

മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം

SCROLL FOR NEXT