തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ്' (വിവരസാങ്കേതികവിദ്യ, നിര്‍മ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്)എന്നാണ് പുതിയ പേര്.
വകുപ്പിന്റെ ചുമതലകളും പ്രവര്‍ത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയ പരമ്പരാഗത ഐ.ടി/ഐ.ടി.ഇ.എസ് മേഖലകള്‍ക്ക് പുറമേ, വളര്‍ന്നുവരുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
നിര്‍മ്മിത ബുദ്ധി, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടറുകള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബ്ലോക്ക്ചെയിന്‍, സൈബര്‍ സുരക്ഷ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, റോബോട്ടിക്‌സ്, ഡ്രോണുകള്‍, സ്പേസ് സാങ്കേതികവിദ്യകള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എവിജിസി-എക്‌സ്ആര്‍, ഗ്രാഫീന്‍, ഡീപ്-ടെക് സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ ഇപ്പോള്‍ വകുപ്പിന് കീഴിലാണ് ഏകോപിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന പേര് ഈ വിപുലമായ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി പ്രതിഫലിപ്പിക്കാത്തതിനാലാണ് പുതിയ നാമകരണം.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും തീരുമാനത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കാര്യനിര്‍വഹണച്ചട്ടങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്താന്‍ പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates