വിഡി സതീശന്‍ File Photo
Kerala

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: പൊലീസ് മേധാവിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ഡിജിപി ഉള്‍പ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുന്‍ സര്‍ക്കാറിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായി. അന്നും അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 59,472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.

ഓണകിറ്റ് വിതരണത്തില്‍ പോരായ്മകളില്ലെന്നും സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 75875 കാര്‍ഡ് ഉടമകള്‍ ഇതിനോടകം ഓണക്കിറ്റ് കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസും അഡ്വാന്‍സും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക അനുവദിച്ചതിനൊപ്പം ഓണക്കിറ്റ് വിതരണവും തടസ്സമില്ലാതെ മുന്നോട്ടുപോകും. കര്‍ഷകരുടെ നെല്ല് സംഭരണ കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി സപ്ലൈകോയ്ക്ക് 150 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കൊച്ചി ഷിപ്പ്യാര്‍ഡിന് ഷിപ്പ് ബ്ലോക്ക് നിര്‍മ്മാണത്തിനായി രാമന്തുരുത്തില്‍ 18.16 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇതിലൂടെ പ്രതിവര്‍ഷം 1.70 കോടി രൂപ ലീസ് ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നതിനൊപ്പം 5000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിയോണല്‍ മെസിയുടെ പേരിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചു. ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജി.എസ്.ടി തട്ടിപ്പ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ നിയമാനുസൃതമാണെന്നും സ്ഥലംമാറ്റത്തിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്തതായി അറിയില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

സോഷ്യല്‍ മീഡിയയില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ലീഗല്‍ റിക്വയര്‍മെന്റ് എന്നത് മെറ്റയുടെ അല്‍ഗോരിതത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ലീഗല്‍ റിക്വയര്‍മെന്റ് എന്നാല്‍ സര്‍ക്കാര്‍ നീക്കാന്‍ പറഞ്ഞുവെന്നാണോ അര്‍ഥമെന്നും അദ്ദേഹം ചോദിച്ചു. കാസര്‍ഗോഡ് എംഡിഎംഎ കേസ് പ്രതിയെ മുമ്പ് കണ്ടിട്ടുണ്ടെന്നും നവകേരള സദസിന്റെ കാലത്താണ് പരിചയപ്പെട്ടതാണെന്നാണ് പറഞ്ഞതെന്നും സതീശന്‍ വിശദീകരിച്ചു.

'Governor should not summon any official without the government's knowledge'; Chief Minister criticizes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിയറ്റര്‍ ഇളക്കി മറിക്കും'; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍; ഏഴ് ചിത്രങ്ങള്‍, ഏഴ് സംവിധായകര്‍

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം'

ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും, മുന്നറിയിപ്പ്