ശബരിമല File Photo
Kerala

ശബരിമല മുന്നൊരുക്കങ്ങള്‍ക്ക് 551 കോടി അനുവദിച്ച് സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തുകയാണ് മുന്നൊരുക്കങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമര്‍പ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടന്‍ അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തുകയാണ് മുന്നൊരുക്കങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. 2024-25 കാലയളവില്‍ 326.97 കോടി രൂപയും, 2025-26 ല്‍ 377.80 കോടി രൂപയുമായിരുന്നു ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ തുക വര്‍ദ്ധിപ്പിച്ചത്.

Government Allocates 551 Crore Rupees for Sabarimala Preparations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങളിലേക്ക് തിരികെപ്പോകണം, തിരുത്തല്‍ നടപടിയുമായി മുന്നോട്ട്'; സിപിഎം വിശാല സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം

വാണിയംപാറയിൽ ബസ് കാത്തു നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം, 3 പേർക്ക് പരിക്ക്; 22കാരൻ കസ്റ്റഡിയിൽ

'ഏതാണ് ഈ സയൻസ് ? ഇത് ശാസ്ത്രീയം അല്ല എന്ന് പറയാൻ, നിങ്ങൾക്ക് എത്രത്തോളം ശാസ്ത്രം അറിയാം ?'; വിഡിയോ

UPSC: കേന്ദ്ര സർക്കാരിൽ 212 ഒഴിവുകൾ; പബ്ലിക് പ്രോസിക്യൂട്ടർ മുതൽ പ്രൊഫസർ വരെ !

പാകിസ്ഥാനെ 'വൈറ്റ്‍വാഷ്' അടിച്ചു! ഇം​ഗ്ലണ്ടിന്റെ കുതിപ്പ്, ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഭീഷണിയോ?