പ്രതീകാത്മക ചിത്രം 
Kerala

ഭക്ഷണപ്പൊതിക്ക് വേണ്ടി പിടിവലി; ആലുവയില്‍ തലയ്ക്ക് അടിയേറ്റ മധ്യവയസ്‌കന്‍ മരിച്ചു 

തെരുവിൽ കഴിയുന്നവർക്കായി സാമൂഹ്യസംഘടന ഭക്ഷണപൊതിയുമായി എത്തിയപ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്


ആലുവ: ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. സാമൂഹ്യസംഘടന വിതരണം ചെയ്ത ഭക്ഷണ പൊതിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് 13ന് ആലുവ ബാങ്ക് കവലയിൽ ആണ് സംഭവം. 

ഇയാളെ ആക്രമിച്ച കൊടുങ്ങല്ലൂർ സ്വദേശി വിനു നിലവിൽ റിമാൻഡിലാണ്. തെരുവിൽ കഴിയുന്നവർക്കായി സാമൂഹ്യസംഘടന ഭക്ഷണപൊതിയുമായി എത്തിയപ്പോഴാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശിയായ വിനു കൈപ്പറ്റിയ ഭക്ഷണപൊതി തമിഴ്നാട് സ്വദേശിയായ മൂർത്തി തട്ടിപ്പറിച്ചു. ഉറങ്ങി കിടന്നപ്പോള്‍ കട്ടയ്ക്ക് തലക്കടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പരിക്കേറ്റ മൂർത്തിയെ പൊലീസെത്തിയാണ് ആലുവ താലൂക്ക്  ആശുപത്രിയിലെത്തിച്ചത്. ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മൂർത്തി മരിച്ചത്. 55 വയസ്സായിരുന്നു. സംഭവം ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്ത വിനു നിലവിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്', ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം

ഇന്നും തീവ്രമഴ മുന്നറിയിപ്പ്, 8 ജില്ലകളില്‍ വിദ്യാലയങ്ങൾക്ക് അവധി, ലങ്കയ്‌ക്കെതിരെ സന്നാഹമത്സരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'രാവിലെ എന്നെ പിള്ളേര് ചീത്ത പറഞ്ഞു..അച്ഛനോട് പറഞ്ഞതല്ലേ കലക്ടറിൻ്റെ പേജ് നോക്കാൻ!'; അവധി വൈകിയതിൽ കമന്റ് മഴ

ലങ്കന്‍ പരീക്ഷണം നേരിടാന്‍ ഇന്ത്യ; സന്നാഹമത്സരം ഇന്നുമുതല്‍