പ്രതീകാത്മക ചിത്രം 
Kerala

കല്യാണ ഒരുക്കങ്ങൾ പൂർത്തിയായതിന് പിന്നാലെ വരന് കോവിഡ് ; വധുവിന് സഹോദരി താലികെട്ടി

കട്ടച്ചിറ വടക്കതിൽ   സുദർശനൻ- തങ്കമണി ദമ്പതിമാരുടെ മകൾ സൗമ്യയുടെ വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : വിവാഹ ഒരുക്കങ്ങൾ പൂർത്തിയായതിന് പിന്നാലെ വരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് വരന്റെ അകന്ന ബന്ധത്തിൽപ്പെട്ട സഹോദരി വധുവിന് താലികെട്ടി. കട്ടച്ചിറ വടക്കതിൽ   സുദർശനൻ- തങ്കമണി ദമ്പതിമാരുടെ മകൾ സൗമ്യയുടെ വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്. 

വരൻ ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ  സുധാകരൻ - രാധാമണി ദമ്പതിമാരുടെ മകൻ സുജിത്ത് മാവേലിക്കരയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പനിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

കല്യാണ ഒരുക്കങ്ങൾ പൂർത്തിയായതിനാൽ വരന്റെ സാന്നിധ്യമില്ലെങ്കിലും വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ബുധനാഴ്ച രാവിലെ 11.20- നും 11.40- നും മധ്യേ ഭരണിക്കാവ് കട്ടച്ചിറ മുട്ടക്കുളം ക്ഷേത്രത്തിൽ വിവാഹച്ചടങ്ങ് നടന്നു. 

ക്വാറന്റീനിൽ ആയതിനാൽ സുജിത്തിന്റെ കുടുംബവും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ചടങ്ങിനുശേഷം സുജിത്ത് വീഡിയോ കോളിലൂടെ വധുവുമായി സംസാരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ