മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു പ്രതീകാത്മക ചിത്രം
Kerala

വിവാഹത്തിന് 'ഫുള്‍ ഫിറ്റ്', പള്ളിമുറ്റത്ത് 'കംപ്ലീറ്റ്' പ്രശ്‌നങ്ങള്‍; വധു പിന്മാറി, വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന്‍ പ്രശ്‌നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT