ബി ഗോപാലകൃഷ്ണന്‍  ഫയൽ
Kerala

'ആഗ്രഹിച്ചത് കൊടുങ്ങല്ലൂരിന്റെ കാവി മണ്ണ്; നിയോഗം ഗുരുവായൂര്‍'

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഗുരുവായൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനാണ് ജനവിധി തേടുന്നത്. ഏറെക്കാലമായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരികയായിരുന്ന അദ്ദേഹത്തെ അപ്രതീക്ഷിതമായാണ് പാര്‍ട്ടി ഗുരുവായൂരിലേക്ക് നിയോഗിച്ചത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബി ഗോപാലകൃഷ്ണന്‍.

മധ്യകേരളത്തിന്റെ കാവി കോട്ടയായ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിച്ചതെങ്കിലും കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹവുമായി ഗുരുവായൂരിലേക്ക് പോകാനായിരുന്നു നിയോഗമെന്ന് ഗോപാലകൃഷ്ണന്‍ കുറിച്ചു. ഗുരുവായൂരിലെത്തുന്ന തനിക്ക് മണ്ഡലത്തിലെ വോട്ടര്‍മാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

'ന്നാ പിന്നെ മ്മക്ക് അങ്ങട് തുടങ്ങാല്ലേ..? ആഗ്രഹിച്ചതും പ്രവര്‍ത്തനം തുടങ്ങി വച്ചതും മധ്യകേരളത്തിന്റെ കാവി കോട്ടയായ കൊടുങ്ങല്ലൂര്‍ എങ്കിലും.. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹവുമായി നിയോഗം ഹിന്ദുവിന്റെ പുണ്യഭൂമി ഗുരുവായൂരിലേക്ക്.. കൂടെ ഉണ്ടാവണം എന്നും കട്ടക്ക് കൂടെ നില്‍ക്കുന്ന ചങ്കുകള്‍...'- ബി ഗോപാലകൃഷ്ണന്‍ കുറിച്ചു.

guruvayur bjp candidate b gopalakrishnan facebook post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ഗാത്മകതയുടെ 'മേല്‍വിലാസം'; ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംസ്‌കാരം നാളെ

'ഇന്നും ഹൃദയത്തില്‍ ബാക്കിയാണ് അന്നുതന്ന അനുഗ്രഹത്തിന്റെ തണുപ്പ്'; കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികന് ദാരുണാന്ത്യം

'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന്‍ സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

'സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒ.പി. സമയവും പ്രദർശിപ്പിക്കണം'