ഏകാദശി നിറവില്‍ ഗുരുവായൂര്‍ SOURCE: Guruvayur Devaswom
Kerala

ഏകാദശി നിറവില്‍ ഗുരുവായൂര്‍, ഇന്ന് ദ്വാദശി പണം സമര്‍പ്പണം; ദര്‍ശന നിയന്ത്രണം

ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൃശൂര്‍: ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിലെത്തി. ഗുരുവായൂരപ്പനെ തൊഴുത് പ്രസാദ ഊട്ടിലും പങ്കെടുത്താണ് ഭക്തസഹസ്രങ്ങള്‍ മടങ്ങിയത്.

രാത്രി 12 മണി മുതല്‍ ക്ഷേത്ര നട ഇന്ന് രാവിലെ അടക്കുന്നത് വരെ ഭക്തര്‍ക്ക് ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി പണം സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ ഇരിക്കാവുന്നതാണ്. ദ്വാദശി ഊട്ട് കാലത്ത് 7 മുതല്‍ തുടങ്ങും.

ദ്വാദശി ദിവസം രാവിലെ എട്ടു മണി വരെ മാത്രമെ ദര്‍ശനം സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അന്നേ ദിവസം എട്ടു മണിക്ക് നട അടക്കേണ്ടതിനാല്‍ വിവാഹങ്ങള്‍ അതിന് മുന്‍പായി നടക്കേണ്ടതുണ്ട്. 70ലേറെ വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്. പുലര്‍ച്ചെ തന്നെ വിവാഹങ്ങള്‍ക്കായി മണ്ഡപങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

Guruvayur Ekadashi; 'Dwadashi Panam' offering today; restrictions on darshan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാന്‍ അനുമതി

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 22 | കുട്ടികളുടെ നേട്ടം സന്തോഷം പകരും, ദൂരെനിന്ന് സന്ദേശമെത്തും

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!