ക്ഷേത്രത്തിൽ ബ്രഹ്മകലശത്തിനു മുൻപായി കലശക്കും ഭങ്ങളിൽ നിറയ്ക്കാനുള്ള മുളപ്പിച്ച ധാന്യങ്ങൾ നാലമ്പലത്തിൽ നിന്ന് കീഴ്ശാന്തിമാർ കൂത്തമ്പലത്തിലേയ്ക്ക് കൊണ്ടുപോകുന്നു 
Kerala

ഗുരുവായൂരില്‍ തത്ത്വകലശം നടന്നു; ബ്രഹ്മകലശം വെള്ളിയാഴ്ച, കൊടിയേറ്റം ശനിയാഴ്ച

ബ്രഹ്മകലശത്തിന്റെ ഭാഗമായി ആയിരം കലശക്കുടങ്ങളില്‍ നിറയ്ക്കാനുള്ള മുളപ്പിച്ച ധാന്യങ്ങള്‍ വ്യാഴാഴ്ച കീഴ്ശാന്തിമാര്‍ നാലമ്പലത്തില്‍ നിന്ന് കൂത്തമ്പലത്തിലേക്ക് ചടങ്ങോടുകൂടി കൊണ്ടുപോയി.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ആചാരങ്ങളില്‍ ഒന്നായ തത്ത്വകലശാഭിഷേകം നടന്നു. വ്യാഴാഴ്ച രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം നാലമ്പലത്തിലായിരുന്നു ചടങ്ങുകള്‍. തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ കലശാഭിഷേകം നിര്‍വ്വഹിച്ചു. ചടങ്ങിനു മുന്‍പായി നാലമ്പലത്തില്‍ 'വലിയ പാണി' വിശേഷങ്ങള്‍ നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അഭിഷേകം പൂര്‍ത്തിയാകുന്നതുവരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

ഉത്സവ കലശങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ ബ്രഹ്മകലശം വെള്ളിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ആയിരം കലശക്കുടങ്ങളില്‍ നിറയ്ക്കാനുള്ള മുളപ്പിച്ച ധാന്യങ്ങള്‍ വ്യാഴാഴ്ച കീഴ്ശാന്തിമാര്‍ നാലമ്പലത്തില്‍ നിന്ന് കൂത്തമ്പലത്തിലേക്ക് ചടങ്ങോടുകൂടി കൊണ്ടുപോയി. ബ്രഹ്മകലശത്തിന് അനുമതി ചോദിക്കുന്ന പരമ്പരാഗത ചടങ്ങും രാത്രി നടന്നു.

ബ്രഹ്മകലശാഭിഷേകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയും ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. കൂത്തമ്പലത്തില്‍ നിന്ന് പട്ടുകുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയോടെ ബ്രഹ്മകലശം എഴുന്നള്ളിക്കും.

ഇതോടെ ഉത്സവത്തിന് മുന്നോടിയായുള്ള എട്ടുദിവസത്തെ കലശചടങ്ങുകള്‍ സമാപിക്കും. ശനിയാഴ്ച രാത്രി ഉത്സവത്തിന് കൊടിയേറും. രാത്രി എട്ടിനു ശേഷം തന്ത്രി കൊടിയേറ്റം നിര്‍വ്വഹിക്കും. അന്നേ ദിവസം രാവിലെ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലി നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനയോട്ടവും നടക്കും.

annual festival at Guruvayur Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

SCROLL FOR NEXT