Kerala Assembly  FILE
Kerala

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് പ്രമയം അവതരിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സിജെപിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കും. ചട്ടം 118 പ്രകാരമാണ് ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. രാജ്യത്ത് ഒരു നിയമസഭ ഇത്തരം പ്രമേയം അവതരിപ്പിക്കുന്നത് ആദ്യം ആയിട്ടായിരിക്കും.

അതേസമയം പ്രതിഷേധങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കടുത്ത നടപടി തുടരുന്നതിനിടെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി ലഭിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. നാളെ വൈകീട്ട് നാലു മണിക്കും അഞ്ചു മണിക്കും ഇടയില്‍ ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

Gyanesh Kumar must be removed; A Resolution will be moved in the Assembly tomorrow, and the LDF will support it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശപ്പുണ്ടോ അതോ വെറുതെ കഴിക്കുന്നതാണോ? തിരിച്ചറിയാൻ ഈ വഴികൾ പരീക്ഷിക്കാം

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം