h1n1 പ്രതീകാത്മക ചിത്രം
Kerala

കൊച്ചിയില്‍ എച്ച് വണ്‍ എന്‍ വണ്‍ മരണം; അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചിയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 70കാരി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: കൊച്ചിയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് 70കാരി മരിച്ചു. പാലാരിവട്ടം സ്വദേശിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

എച്ച് വണ്‍ എന്‍ വണ്‍

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും.

രോഗം സ്ഥിരീകരിച്ചാല്‍

ഇളം ചൂടുള്ള കഞ്ഞിവെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുവാനും പൂര്‍ണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. ചുമ മര്യാദകള്‍ പാലിക്കുവാനും (തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും) ശ്രദ്ധിക്കണം.

H1N1 death in Kochi; Know Things to note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: പോരാട്ടം കടുപ്പിച്ച് സര്‍ക്കാര്‍, ആദ്യ ദിനം 137 പേര്‍ പിടിയില്‍, വന്‍ എംഡിഎംഎ വേട്ട

കർണാടകയിൽ ഇനി ഡികെ യുഗം, ബംഗാളിൽ ഋതബ്രത പ്രതിപക്ഷ നേതാവ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിച്ച് 'സമ്പന്ന ജീവിതം', വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം; പടിയിറക്കത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിലേക്ക്; ആരാണ് ഋതബ്രത ബാനര്‍ജി?

കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ അഡ്മിഷൻ നേടാം; എങ്ങനെ അപേക്ഷിക്കണം?

'ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു, നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതി വരെ പോയി'; കാഫിർ സ്‌ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ: എം എസ് എഫ് നേതാവ്

SCROLL FOR NEXT