കെ സി വേണുഗോപാല്‍ /ഫയല്‍ ചിത്രം 
Kerala

'സന്തോഷമുള്ള തീരുമാനം, സതീശന് പൂര്‍ണപിന്തുണ'; അഭിനന്ദിച്ച് വേണുഗോപാല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. 102 അംഗ ഭൂരിപക്ഷമെന്ന ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. മുഖ്യമന്ത്രിയായ വിഡി സതീശനെ അഭിനന്ദിക്കുന്നു. ഇനി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

'ഹൈക്കമാന്‍ഡ് തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിന് 102 അംഗ ഭൂരിപക്ഷമെന്നത് കോണ്‍ഗ്രസിന്റെ സമകാലീന ചിത്രത്തില്‍ ഇല്ലാത്ത ഒന്നാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പമുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലുണ്ടാകും. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തീരുമാനിച്ച വി ഡി സതീശനെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കാര്യത്തില്‍ എംഎല്‍മാരുടെ പിന്തുണയില്‍ ഇനി പ്രസക്തിയില്ല. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ത്രിവര്‍ണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് ആഗ്രഹം. പാര്‍ട്ടിയാണ് എല്ലാം, ജനങ്ങളാണ് വലുത്. പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ എനിക്കും ബുദ്ധിമുട്ടുണ്ടകും. ഹൈക്കമാന്‍ഡ് തീരുമാനം എന്നെ പിന്തുണച്ചവരും അംഗീകരിക്കണമെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു.

Happy decision, full support to Satheesan KC Venugopal response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ശരിയായി ചെയ്യേണ്ടത് ഇങ്ങനെ

Kerala CM Selection Live: വി ഡി സതീശന്‍ മുഖ്യമന്ത്രി

SCROLL FOR NEXT