ഹര്‍ത്താല്‍  ഫയല്‍
Kerala

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; അവശ്യസര്‍വീസുകളെ ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ നാളെ. 52 ദലിത് സംഘടനകള്‍ ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ സ്വകാര്യ ബസ് സര്‍വീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത് അറിയിച്ചു. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹര്‍ത്താല്‍. ജസ്റ്റിസ് ഫോര്‍ നിധിന്‍രാജ് ആക്ഷന്‍ കൗണ്‍സിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹര്‍ത്താല്‍ നടത്തുന്നത്.

Hartal: The Action Council has announced a statewide Hartal tomorrow from 6 AM to 6 PM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ' ​ഗോളിന് 'ഇരട്ട' ​ഗോൾ 'ചെക്ക്'! ലോകകപ്പിൽ ത്രില്ലർ ജയം പിടിച്ച് ദക്ഷിണ കൊറിയ

കേച്ചേരിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം; പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

'സ്ത്രീകൾ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല, പുരുഷൻമാർ അങ്ങനെയല്ല'; വീണ്ടും ചർച്ചയായി ബൈജുവിന്റെ വാക്കുകൾ

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു

സിബിഎസ്ഇ പോര്‍ട്ടലിലെ സുരക്ഷാവീഴ്ച കണ്ടെത്തി; പത്തൊന്‍പതുകാരന് ജോലിനല്‍കി കാണ്‍പുര്‍ ഐഐടി

SCROLL FOR NEXT