HC Seeks Explanation from Former DGP Tomin J. Thachankary for Using Official-Emblem Car Post Retirement 
Kerala

വിരമിച്ച ശേഷവും ഔദ്യോഗിക കാറിൽ യാത്ര; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

നേരത്തെ ടോമിൻ തച്ചങ്കരിയുടെ നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 250 രൂപ പിഴയിട്ടിരുന്നു. പിഴത്തുക ഉടൻ തന്നെ തച്ചങ്കരി അടക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തില്‍ ജൂലൈ 31നകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം. സംഭവത്തിൽ സര്‍ക്കാറിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

നേരത്തെ ടോമിൻ തച്ചങ്കരിയുടെ നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 250 രൂപ പിഴയിട്ടിരുന്നു. പിഴത്തുക ഉടൻ തന്നെ തച്ചങ്കരി അടക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം നടപ്പാക്കിയിട്ടില്ല. ഡിജിപിയുടെ നക്ഷത്രചിഹ്നം വെച്ച കാറില്‍ ടോമിന്‍ തച്ചങ്കരി സഞ്ചരിച്ച സംഭവത്തില്‍, എംവിഡി പിഴ ഈടാക്കിയതിനാല്‍ ഇനി കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്ര വച്ച് ടോമിന്‍ തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നമ്പര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്.

HC Seeks Explanation from Former DGP Tomin J. Thachankary for Using Official-Emblem Car Post Retirement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു പുറത്ത്, സൂര്യവംശി അകത്ത്; സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ പര്‍ച്ചേഴ്‌സില്‍ അന്വേഷണം; രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

ഹൃദയാഘാതത്തിന് ഒരാഴ്ച മുമ്പ് ശരീരം നൽകുന്ന 8 സൂചനകൾ

യൂറിക് ആസിഡ് കുറയ്ക്കാൻ എന്ത് കഴിക്കണം? ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ

കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലിന് കാരണം പുതിയ ലേബര്‍ കോഡ്; സംസ്ഥാനത്ത് നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി