കൃഷ്ണലാല്‍ file
Kerala

കൃഷ്ണലാലിന്റെ ഹൃദയം അരുണില്‍ തുടിക്കും; സങ്കീര്‍ണമായ ശസ്ത്രക്രിയ, കോട്ടയം മെഡിക്കല്‍ കോളജിന് നേട്ടം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയം കുമരകം സ്വദേശിയായ അരുണിന് പുതുജീവനേകി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയം കുമരകം സ്വദേശിയായ അരുണിന് പുതുജീവനേകി. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നിന്നും പ്രത്യേക എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹൃദയം കോട്ടയത്ത് എത്തിച്ചത്.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയത്. അരുണിന്റെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 14 ലക്ഷം രൂപ മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തിലാണ് സമാഹരിച്ചത്. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നത് വരെ വി എന്‍ വാസവന്‍ മെഡിക്കല്‍ കോളജില്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയവും രണ്ടു വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്തത്. വാഹനപകടത്തില്‍ പരിക്കേറ്റ 33കാരനായ കൃഷ്ണലാലിന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. രണ്ടുമാസത്തിനിടെ കേരളത്തില്‍ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്.

heart transplant surgery at kottayam medical college successful

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി; സർക്കാരിന്റെ പ്രോ​ഗ്രസ് കാർഡ് പുറത്തു വിട്ട് മുഖ്യമന്ത്രി

അന്നുതന്നെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചിരുന്നു; ബോബി കുര്യനെയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

ബുംറ, മലിം​ഗ... ആർക്കും ഇല്ല; ഐപിഎല്ലിലെ അപൂർവ 'റെക്കോര്‍ഡ്' ഇനി ഭുവനേശ്വര്‍ കുമാറിന് സ്വന്തം!

54 കോടിയുടെ ആ സ്ക്രീന്‍ഷോട്ട് സത്യമോ? വയനാട്ടില്‍ വീടു വയ്ക്കാന്‍ കോണ്‍ഗ്രസ് പിരിച്ചത് എത്ര?

SCROLL FOR NEXT