School Holiday പ്രതീകാത്മക ചിത്രം
Kerala

കനത്തമഴ: കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1 ബുധന്‍) അവധി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തിലും ശക്തമായ മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ അറിയിച്ചു.

കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

Heavy rain: Holiday for educational institutions in Kasaragod district tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വ നിയന്ത്രണ നീക്കം തടഞ്ഞ് യുഎസ്‌ സുപ്രീംകോടതി

'നിങ്ങളല്ലേ ബാപ്പ; കുട്ടിയെ ഉണ്ടാക്കിയ ശേഷം ഞങ്ങളോട് അബോര്‍ഷന്‍ ചെയ്യാന്‍ പറയുന്നു'- വിഡിയോ

അനില്‍ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ലാലേട്ടന്‍ കാണിക്കുന്ന ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നടു ഒടിഞ്ഞു തൂങ്ങും; ട്രോളുകള്‍ അവരുടെ ആവശ്യം!