rain express
Kerala

സംസ്ഥാനത്ത് ശക്തമായ മഴ; 40 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്

ഉയർന്ന തിരമാലയ്ക്ക് സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

heavy rain in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മുസ് അമേരിക്ക സംരക്ഷിക്കും; സുരക്ഷിത യാത്രക്ക് കപ്പലുകള്‍ക്ക് 20 % ഫീസ്; ഇറാന് മേല്‍ നാവിക ഉപരോധം പുനഃസ്ഥാപിച്ച് യുഎസ്

'പ്രതികരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ, എന്നോട് പൊറുക്കുക'; അന്വേഷണങ്ങള്‍ നടക്കട്ടെ; മറുപടിയുമായി മുഹമ്മദ് അഷീല്‍

കിഫ്ബിയെ വിശദമായി പഠിക്കാന്‍ അഞ്ചംഗസമിതി; സുധപിള്ള ചെയര്‍ പേഴ്‌സണ്‍

സ്‌കൂട്ടറിലെത്തി വഴി യാത്രക്കാരിയുടെ സ്വർണ മാല പൊട്ടിക്കാൻ ശ്രമം; പിന്നിൽ കൊടും കുറ്റവാളികൾ; വീട്ടിൽ നിന്ന് പൊലീസ് പൊക്കി

51 തവണ കുത്തി; ഐബി ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി; മുന്‍ ആംആദ്മി എംഎല്‍എ കുറ്റക്കാരന്‍