ഇന്നലെ എംഒ റോഡില്‍ പറന്ന് വീണ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര, ഇന്ന് എംജി റോഡിലേയ്ക്ക് കാറ്റത്ത് ഇളകി വീണ വലിയ ബോര്‍ഡ്‌  സമകാലിക മലയാളം
Kerala

തൃശൂരില്‍ കനത്ത മഴ, ശക്തമായ കാറ്റില്‍ വീണ്ടും കൂറ്റന്‍ ബോര്‍ഡ് വീണു; കോര്‍പ്പറേഷനില്‍ പ്രതിഷേധം

മേയറും സെക്രട്ടറിയും ഒരേ സ്വരത്തില്‍ അപകടാവസ്ഥ നേരത്തെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറയുന്നതും ഗൂഢാലോചനയുടെ ഭാഗമായാണെന്നും ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ദേവി ഏജന്‍സീസ് വീട്ടുവളപ്പിലെ റിലയന്‍സ് ഷോപ്പില്‍ നിന്ന് വലിയ ബോര്‍ഡ് കാറ്റത്ത് വീണു. ഇന്നലെ എംഒ റോഡില്‍ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര പറന്നു വീണിരുന്നു.

കഴിഞ്ഞദിവസം ജനത്തിരക്കേറിയ എംഒ റോഡിലേക്ക് ഇരുമ്പു മേല്‍ക്കൂര പറന്നുവീണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചു.

കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് വീണ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

സംഭവം നടന്നതിന് പിറ്റേ ദിവസം ശേഷം മേയര്‍ കോര്‍പ്പറേഷനില്‍ വരാതിരിക്കുകയും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടാന്‍ സെക്രട്ടറി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തത് ലാഘവബുദ്ധിയോടെ കാര്യങ്ങള്‍ കാണുന്നതുകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയറും സെക്രട്ടറിയും ഒരേ സ്വരത്തില്‍ അപകടാവസ്ഥ നേരത്തെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറയുന്നതും ഗൂഢാലോചനയുടെ ഭാഗമായാണെന്നും ആരോപിച്ചു.

ഇന്നലെ ഉച്ചയോടെ ഉണ്ടായ കാറ്റിലാണ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്നും ആയിരം സ്‌ക്വയര്‍ഫീറ്റു വരുന്ന ഇരുമ്പിന്റെ കൂറ്റന്‍ മേല്‍ക്കൂര എംഒ റോഡിലേക്ക് പറന്നുവീണത്. ഏറ്റവും ജനത്തിരക്കേറിയ ഭാഗമായിരുന്നു ഇത്. മഴകാരണം ആളുകള്‍ ഒഴിഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT