kerala rain photo: express
Kerala

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നിലവില്‍ കാലവര്‍ഷം ദുര്‍ബലമാണ്. തെക്കു കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കേരള തീരത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് ശക്തമായ മഴ ലഭിക്കാന്‍ ഇടയാക്കുന്നത്. ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗത്രയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Heavy rain likely from Sunday; Yellow alert in eight districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ അതിതീവ്രം; ശക്തമായ കാറ്റ്, ഇടിമിന്നൽ; 14 ജില്ലകളിലും മുന്നറിയിപ്പ്

'30 കോടി കൊണ്ട് കല്യാണമണ്ഡപം പണിയാൻ നടക്കുന്ന‌ ആൾ ജാവലിൻ എറിഞ്ഞ് സ്വർണം നേടുമോ?'

11കാരിയെ പീഡിപ്പിച്ചു, നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിച്ചു; യുവാവിന് 22 വർഷം കഠിനതടവ്, 60,000 രൂപ പിഴ

ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത, ശബരിമല നെയ്യ് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം, ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ശബരിമലയിലെ മില്‍മ നെയ്യ് ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്