kerala rain file
Kerala

സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, വീട്ടുമുറ്റത്ത് നിന്ന സ്ത്രീ മിന്നലേറ്റ് മരിച്ചു; കോഴിക്കോട് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ ആശ്വാസമായി എത്തിയ ശക്തമായ വേനല്‍മഴയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടവും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ ആശ്വാസമായി എത്തിയ ശക്തമായ വേനല്‍മഴയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടവും. മലബാര്‍ ജില്ലകളിലെ വിവിധയിടങ്ങളിലാണ് ശക്തമായ വേനല്‍മഴ ലഭിച്ചത്. മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റാണ് ജീവഹാനി സംഭവിച്ചത്. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ വേനല്‍മഴയാണ് ലഭിച്ചത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെട്ടു. കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരിലെ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ നഗരത്തിലും തലശ്ശേരിയിലും മഴ പെയ്തു. കനത്ത കാറ്റില്‍ പരശുരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചിറ്റാരിപ്പറമ്പില്‍ കടയുടെ മേള്‍ക്കൂര പറന്നുപോയി. കൂത്തുപറമ്പില്‍ മൂന്ന് വീടുകള്‍ക്ക് മുകളില്‍ തെങ്ങ് വീണു.

കോട്ടയം ഉള്‍പ്പെട്ടെയുള്ള ജില്ലകളിലും മഴയുണ്ട്. മഴ പെയ്തതോടെ അന്തരീക്ഷ താപനില കുറഞ്ഞിട്ടുണ്ട്. കുറ്റ്യാടി, നാദാപുരം, വടകര മേഖലകളിലാണ് ഉച്ചയോടെ മഴ തുടങ്ങിയത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavy summer rains in the state, woman dies after being hit by lightning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT