ടി ബി മിനി സ്ക്രീൻഷോട്ട്
Kerala

കോടതിയില്‍ ഉറങ്ങുകയായിരുന്നോ?; നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരായ അഭിഭാഷകയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

2026 ജനുവരി 12ന് നടത്തിയ ഈ പരാമര്‍ശം കാരണം തന്റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബര്‍ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹര്‍ജിയില്‍ ടിബി മിനി ചൂണ്ടിക്കാട്ടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷക കോടതിയില്‍ ഉറങ്ങുകയായിരുന്നോ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു ഹര്‍ജി. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടിബി മിനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിചാരണസമയത്ത് പത്തുദിവസത്തില്‍ താഴെമാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അര മണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ജഡ്ജിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

2026 ജനുവരി 12ന് നടത്തിയ ഈ പരാമര്‍ശം കാരണം തന്റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബര്‍ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹര്‍ജിയില്‍ ടിബി മിനി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് ടിബി മിനി പരാതി നല്‍കിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

High Court dismisses lawyer's petition against trial court judge in the actress assault case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

മോഹൻലാലിനും ദുൽഖറിനു ശേഷം 'ഒടിയ'നായി പൃഥ്വിരാജ്, ഒപ്പം മ‍ഞ്ജുവും; രാഹുൽ സദാശിവൻ ചിത്രം പാക്കപ്പ് ആയി

വൃശ്ചികമാസത്തിന്റെ ആത്മീയ പ്രാധാന്യമെന്ത്?, ശബരിമല വ്രതം ആചരിക്കേണ്ട രീതി എങ്ങനെ?; ഇരുമുടിക്കെട്ട് എന്തിനെ സൂചിപ്പിക്കുന്നു?

വിലാച്ചേരിയിലെ രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ; മധുര തനിഷ്ക് ജ്വല്ലറി കവർച്ചയിൽ 6.4 കിലോ സ്വർണം കൂടി കണ്ടെടുത്തു

ഇരിക്കൂർ കുഞ്ഞാമിന വധം: പത്ത് വർഷത്തിന് ശേഷം മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ