Kerala High Court, Sabarimala 
Kerala

'അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥര്‍'; സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നല്ലരീതിയിലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം മികച്ച രീതിയിലെന്ന് ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്നത് രാജ്യത്തെയും സംസ്ഥാനത്തെയും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടാനില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വിവിധ ഹിന്ദു സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്താണ്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

കേസിലെ ഏതെങ്കിലും പ്രതികള്‍ക്ക് ജാമ്യം കൊടുത്തുകൊണ്ട് വിചാരണക്കോടതി എന്തെങ്കിലും പരാമര്‍ശം നടത്തിയതൊന്നും ഹൈക്കോടതി കാര്യമാക്കുന്നില്ലെന്നും നിരീക്ഷിച്ചു. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി, എസ്‌ഐടിയുടെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

The High Court says the SIT investigation into the Sabarimala gold theft case is in the best possible way.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോഡ് ഷെഡിങ് ഇനി അധിക നാൾ ഉണ്ടാവില്ല, കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കെ പവിത്രൻ അന്തരിച്ചു

കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ആരു വാഴും?, ആരു വീഴും?; എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ

അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

SCROLL FOR NEXT