ഫയല്‍ ചിത്രം 
Kerala

സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി: സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

വിവിധ ഘട്ടങ്ങളിലായി സാന്റിയാഗോ മാര്‍ട്ടിന്റെ ഏതാണ്ട് 900 കോടിയുടെ സ്വത്തുവകകളാണ് ഇഡി മരവിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി ചോദ്യം ചെയ്താണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

സിക്കിം- മണിപ്പൂര്‍ ലോട്ടറി ഉള്‍പ്പെടെ വിവിധി ലോട്ടറി നറുക്കെടുപ്പുകളുടെ ഫലം നല്‍കാതെയും, വിറ്റ ലോട്ടറികളുടെ കണക്കു നല്‍കാതെയും വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി നടപടി. 

വിവിധ ഘട്ടങ്ങളിലായി സാന്റിയാഗോ മാര്‍ട്ടിന്റെ ഏതാണ്ട് 900 കോടിയുടെ സ്വത്തുവകകളാണ് ഇഡി കൊച്ചി യൂണിറ്റ് മരവിപ്പിച്ചത്. ഇഡി നടപടിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. 

ഇതേത്തുടര്‍ന്നാണ് സാന്റിയാഗോ മാര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഇഡി നടപടിക്കെതിരെ പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ട സമിതിയില്‍ പരാതി നല്‍കാതെ, നേരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് നിയമത്തിന്റെ ദുരുപയോഗമാണെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു ഇഡിയുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ