കേരള ക്രിക്കറ്റ് അസോസിയേഷന്‍ 
Kerala

സ്‌റ്റേഡിയം അഴിമതിക്കേസില്‍ കെസിഎയ്ക്ക് തിരിച്ചടി; വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം ഭൂമി ഏറ്റെടുക്കലും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടക്കൊച്ചി, തൊടുപുഴ സ്‌റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി. ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം പദ്ധതിക്ക് പിന്നിലെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം ഭൂമി ഏറ്റെടുക്കലും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. കെസിഎ മുന്‍ ഭാരവാഹി ടി സി മാത്യു അടക്കമുള്ളവരാണ് കേസില്‍ പ്രതികള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിജിലന്‍സിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തല്‍.

കെസിഎ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായതുകൊണ്ട് അഴിമതി നിരോധനനിയമപ്രകാരമുളള അന്വേഷണം സാധ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.

High Court says Vigilance inquiry can continue in Iddakochi Stadium corruption case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ