ഫയല്‍ ചിത്രം 
Kerala

നന്നാക്കിയത് ഒരു മാസം മുന്‍പ്; റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി

ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി . ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. 

ഒരുമാസം മുന്‍പ് നന്നാക്കിയ റോഡ് തകര്‍ന്നത് എങ്ങനെയെന്നതില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിജിലന്‍സിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റോഡില്‍ റീ ടാറിങ് നടത്തിയിട്ട് അഞ്ചു വര്‍ഷത്തിലധികമായി.

ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റര്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍നിന്ന് തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്.
 

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT