ഡോ. കെ ജെ റീന 
Kerala

റീനയോ മീനാക്ഷിയോ?; ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

സ്ഥലംമാറ്റത്തില്‍ ചട്ടലംഘനമില്ലെന്നും, കാലാവധി കഴിഞ്ഞതിനാലാണ് റീനയെ മാറ്റിയതെന്നുമാണ് സര്‍ക്കാര്‍ വാദം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയത് സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. വൈകീട്ട് നാലു മണിക്കാണ് കോടതി വിധി പ്രസ്താവിക്കുക. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്.

സ്ഥലംമാറ്റത്തില്‍ ചട്ടലംഘനം ഇല്ലെന്നും, ഡോ. റീനയെ ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണ് എന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ തന്റെ സീനിയോറിറ്റി പൂര്‍ണ്ണമായി മറികടന്ന് എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി തരംതാഴ്ത്തി ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നാണ് ഡോ. റീന ആരോപിക്കുന്നത്.

കഴിഞ്ഞദിവസം ഹർജി പരി​ഗണിച്ച ഹൈക്കോടതി, ഡോ. കെജെ റീനയെ മാറ്റി നിർത്തിയ നടപടി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. ഹൈക്കോടതി തീരുമാനം അനുസരിച്ച് വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ മുന്നോട്ട് പോകുകയെന്ന് സംസ്ഥാന സർക്കാരും ഡോ. കെജെ റീനയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പകർച്ചവ്യാധി പടരുന്നതിനിടെ, ആരോഗ്യവകുപ്പിന്റെ തലപ്പത്ത് തുടരുന്ന കസേരകളി ഇതിനോടകം വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. ഡോ. റീനയ്ക്ക് പകരം അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിയ്ക്കാണ് ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്. ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. റീന ഓഫീസിലെത്തിയെങ്കിലും കസേര വിട്ടുനൽകാൻ ഡോ. മീനാക്ഷി കൂട്ടാക്കിയിരുന്നില്ല.

High Court verdict today on transfer of Health Department Director Dr. Reena

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: ഉംറ തീര്‍ത്ഥാടകരായ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒടുവിൽ നാട്ടുകാരുടെ ഭീതി 'കൂട്ടില്‍ കുടുങ്ങി'; കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

'അന്ന് എന്റെ അഭിനയത്തിന് സിബി തന്നത് നൂറില്‍ രണ്ട് മാര്‍ക്ക്, പിന്നീട് രണ്ട് ദേശീയ അവാര്‍ഡുകളും തന്നു'; ഓര്‍മകളിലൂടെ മോഹന്‍ലാല്‍

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്