ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം: അപേക്ഷാ സമർപ്പണം മേയ് 20 വരെ പ്രതീകാത്മക ചിത്രം
Kerala

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം: അപേക്ഷാ സമർപ്പണം മേയ് 20 വരെ

പ്രസ്തുത കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ അംഗീകാരമുള്ള എൻഎസ്ക്യൂഎഫ് സർട്ടിഫിക്കറ്റും ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളാണ് ഈ വർഷം നടത്തപ്പെടുന്നത്. പ്രസ്തുത കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ അംഗീകാരമുള്ള എൻഎസ്ക്യൂഎഫ് സർട്ടിഫിക്കറ്റും ലഭിക്കും.

എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 20 വരെ http://admission.vhseportal.kerala.gov.in, www.vhscap.kerala.gov.in എന്നീ സൈറ്റുകളിൽ ഓൺലൈനായി സമർപ്പിക്കാം. അഡ്മിഷൻ നടപടികൾ, കോഴ്സുകളെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT