rv babu 
Kerala

'തന്ത്രവിദ്യയില്‍ നിപുണരായവരാണ് തന്ത്രിയാകേണ്ടത്, യോഗ്യത ഉറപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വം'; ഹിന്ദു ഐക്യവേദി

ശബരിമലയില്‍ ചുമതലയേല്‍ക്കുന്ന കണ്ഠരര് ബ്രഹ്മദത്തന്‍ താന്ത്രിക വിദ്യയില്‍ ആധികാരികമായി പഠനം നടത്തിയിട്ടുള്ളതാണ് എന്ന് ഉറപ്പുവരുത്തിയിട്ടു വേണം ദേവസ്വം ബോര്‍ഡ് അദ്ദേഹത്തെ ശബരിമല തന്ത്രിയായി നിശ്ചയിക്കാവു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: തന്ത്രിയുടെ മകന്‍ തന്ത്രിയെന്നത് ശരിയല്ലെന്ന് ഹിന്ദു ഐക്യവേദി. തന്ത്രിയാകുന്നവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കണമെന്നും അത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും ആര്‍വി ബാബു പറഞ്ഞു.

ശബരിമല തന്ത്രി വിഷയത്തില്‍ നിലനില്‍ക്കുന്ന വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടാനുകോടി ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന ഒന്നും തന്നെ ശബരിമലയില്‍ നടക്കാന്‍ പാടില്ല . തന്ത്രവിദ്യയില്‍ നിപുണരായവരാണ് തന്ത്രിയായി ഏതൊരു ക്ഷേത്രത്തിലും ചുമതലയെടുക്കേണ്ടത് . നിലവില്‍ ശബരിമലയില്‍ ചുമതലയേല്‍ക്കുന്ന കണ്ഠരര് ബ്രഹ്മദത്തന്‍ താന്ത്രിക വിദ്യയില്‍ ആധികാരികമായി പഠനം നടത്തിയിട്ടുള്ളതാണ് എന്ന് ഉറപ്പുവരുത്തിയിട്ടു വേണം ദേവസ്വം ബോര്‍ഡ് അദ്ദേഹത്തെ ശബരിമല തന്ത്രിയായി നിശ്ചയിക്കാവു എന്നാണ് വിശ്വാസികളുടെ അഭിപ്രായമെന്നും ആര്‍വി ബാബു പറഞ്ഞു.

ശബരിമലയിലെ തന്ത്രിസ്ഥാനത്ത്നിന്ന് താഴമണ്‍ കുടുംബത്തെ ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെഎസ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്നും. ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തര്‍ക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബിജെപിയുടെ അഭിപ്രായമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

Hindu Aikya Vedi against Sabarimala Tantri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ