Chakkakomban  Express Photo
Kerala

ചിന്നക്കനാലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിനോദസഞ്ചാരത്തിനും വിലക്ക്

ചക്കക്കൊമ്പൻ മിഷൻ നാളെ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഇടുക്കി: കാട്ടുകൊമ്പൻ ചക്കക്കൊമ്പനെ പിടികൂടാനുള്ള മിഷന്റെ ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നൽകിയിട്ടുള്ളത്.

ചക്കക്കൊമ്പൻ മിഷൻ നാളെ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി ഇന്ന് രാത്രി 12 മണി മുതല്‍ ചിന്നക്കനാലില്‍ നിരോധനാജ്ഞ നിലവില്‍ വരും. ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മിഷന് മുന്നോടിയായി, സിമന്റ് പാലത്തെ കുങ്കി ക്യാമ്പില്‍ മോക് ഡ്രിൽ നടത്തിയിരുന്നു.

തടാകക്കരയില്‍ തുടരുന്ന ഒറ്റയാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വെറ്റിനറി വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ചക്കക്കൊമ്പൻ മിഷൻ കണക്കിലെടുത്ത്നാളെ മുതൽ വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്.ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവയും നിരോധിച്ചു. ചക്കക്കൊമ്പൻ ദൗത്യത്തിന് പൂർണ്ണസജ്ജരായതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

Holiday for educational institutions in Chinnakanal tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫിയെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല; വേട്ടയാടലിന്റെ കാലത്ത് മാറി നിന്നവര്‍ ഏറെയുണ്ട്'

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്ക് ശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് ‘ഇറ്റ്‌സ് വിധു പ്രതാപ്’ മ്യൂസിക് ബാൻഡ്

ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വേണം; വെര്‍ച്വല്‍ ക്യൂവില്‍ ഭക്തര്‍ക്ക് പരാതി: കെ മുരളീധരന്‍

'ആരെയും പ്രീതിപ്പെടുത്താനല്ല, സെക്സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്'; പെദ്ദിയിലെ ഡാൻസ് ആസ്വദിച്ചു ചെയ്തതെന്ന് ശ്രുതി ഹാസൻ

'എന്റെ മനസ്സില്‍ നീയാണ്', കിട്ടേണ്ട ഇടം ആരൊക്കെയോ ഇല്ലാതാക്കി; ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് എടുത്തയാളുടെ അവസ്ഥ നമുക്ക് മുന്നിലുണ്ട്: പ്രതികരണവുമായി ജെ എസ് അഖില്‍