പ്രതീകാത്മക ചിത്രം ( school holiday )  x
Kerala

രണ്ടു ജില്ലകളിലെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായത് പരി​ഗണിച്ച് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായത് പരി​ഗണിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഏതാനും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( holiday ) പ്രഖ്യാപിച്ചു.

കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (ജൂൺ അഞ്ച് - വ്യാഴം) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

school holiday

ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി താലൂക്കിലെ പള്ളിപ്പാട് വില്ലേജിലെ തെക്കേകര ഗവ. എൽ പി സ്കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.

holiday

കുട്ടനാട്,കാര്‍ത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 2831 കുടുംബങ്ങളിലായി 10167 പേര്‍ താമസിക്കുന്ന 66 ദുരിതാശ്വാസക്യാംപുകളും തുടരേണ്ട സാഹചര്യമാണ്. അമ്പലപ്പുഴ-19, കുട്ടനാട്-18, കാര്‍ത്തികപ്പള്ളി-10, മാവേലിക്കര-നാല്, ചെങ്ങന്നൂര്‍-15 കാര്‍ത്തികപ്പള്ളി-10 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. റോഡിലെ വെള്ളക്കെട്ടാണ് പ്രധാനതടസ്സം. വെള്ളമിറങ്ങിയ എടത്വ-വീയപുരം, ഹരിപ്പാട് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിച്ചു.

ഹരിപ്പാട്, എടത്വ, തിരുവല്ല ഡിപ്പോകളില്‍നിന്നാണ് സര്‍വിസ് തുടങ്ങിയത്. നീരേറ്റുപുറത്തും ചമ്പക്കുളത്തും ഒന്നരയടിയോളം ജലനിരപ്പ് താഴ്ന്നു. ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളംകയറി കിടക്കുകയാണ്. പ്രധാനപാതകളില്‍ ഒഴികെ മറ്റ് റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടില്ല. വലിയതോതില്‍ ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT