school holiday പ്രതീകാത്മകചിത്രം
Kerala

കുട്ടനാട് താലൂക്കിൽ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി; കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും

മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി ( School Holiday ). പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂണ്‍ 18) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ബുധനാഴ്ച അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്എസിനും കിളിരൂർ ഗവൺമെൻ്റ് യുപിഎസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽപി സ്കൂൾ, വേളൂർ ഗവൺമെൻ്റ് എൽപി സ്കൂൾ, ചിപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യു പി സ്കൂൾ എന്നീ സ്കൂളുകൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബില്ലുകൾക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതി വിധി ഇന്ന്; കേരളത്തിന് നിർണായകം

11 വയസ്സുള്ള മകളെ ലൈം​ഗികമായി പീഡിപ്പിച്ചു: പിതാവിന് 178 വര്‍ഷം കഠിന തടവ്, 10.75 ലക്ഷം രൂപ പിഴ

'കേരള മോഡല്‍ വോട്ട്‌ചോരിക്കെതിരെ ജനാധിപത്യത്തിന്റെ ആദ്യ വിജയം'

രാഷ്ട്രപതിയുടെ റഫറൻസിൽ ഇന്ന് സുപ്രീംകോടതി വിധി, വരുമോ വീണ്ടും സർപ്രൈസ് ?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തേക്ക്, ബില്ലില്‍ ഒപ്പുവച്ച് ട്രംപ്, 'നമ്മളേക്കാള്‍ അവരെ ബാധിക്കും'

SCROLL FOR NEXT