ബിജെപി പ്രതിഷേധ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന്‍ സംസാരിക്കുന്നു  ഫെയ്‌സ്ബുക്ക്‌
Kerala

'കേരള പൊലീസിലെ 60 ശതമാനവും മോദി ഫാന്‍സ്'; ശോഭയെ വിളിച്ചത് ആര്? അന്വേഷണം

മാര്‍ച്ച് നടക്കുന്നതിന് തൊട്ടുമുന്‍പായി പൊലീസില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ആരാണ് വിളിച്ചതെന്നാണ് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ബിജെപി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് നടക്കുന്നതിന് തൊട്ടുമുന്‍പായി പൊലീസില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ആരാണ് വിളിച്ചതെന്നാണ് അന്വേഷിക്കുന്നത്.

'വീട്ടില്‍ നിന്നിറങ്ങും മുന്‍പു ഫോണ്‍ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്. ഇവരെല്ലാം ബിജെപി അനുഭാവികളാണ്'- ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ ഈ പ്രസംഗത്തിനു പിന്നാലെയാണ് ആ വിവരം നല്‍കിയ പൊലീസിനെ കണ്ടെത്തണമെന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചത്.

പിണറായി വിജയനെ കാണുമ്പോള്‍ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങള്‍ സല്യൂട്ട് അടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. വ്യത്യസ്ത പാര്‍ട്ടി അനുഭാവികളായ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. എന്നാല്‍ ബിജെപി അനുഭാവികളുടെ എണ്ണം സേനയ്ക്കുള്ളില്‍ കഴിഞ്ഞകാലങ്ങളില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ഉദ്യോഗസ്ഥരെയാണ് സംശയം.

ബിജെപിക്കാര്‍ക്ക് വിവരം നല്‍കിയ പൊലീസുകാരനെ കണ്ടെത്താന്‍ രഹസ്വാന്വേഷണ വിഭാഗം അന്വേഷണം തുടരുമ്പോള്‍ തന്നെ മറ്റൊരു പൊലീസുകാരനെ കണ്ടെത്താന്‍ ബിജെപിയും അന്വേഷണം നടത്തുന്നുണ്ട്. തൃശൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സിറ്റി ജില്ലാപ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന്റെ തലയ്ക്കടിച്ച പൊലീസുകാരെ കണ്ടെത്താനാണ് ഈ അന്വേഷണം. മാസ്‌കുധരിച്ച പൊലീസുകാരന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്റര്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആളെ ഇതുവരെ കണ്ടുപിടിക്കാന്‍ ബിജെപിക്ക് ആയിട്ടില്ല.

State Home Department orders probe into remarks made by Shobha Surendran during a BJP march speech.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT