ട്രെയിനില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; എസ് 4 കോച്ചിലെ സീറ്റില്‍ രക്തക്കറ; യാത്രക്കാരുടെ മൊഴിയെടുക്കും

എസ് 4, എസ് 3 കോച്ചുകളിലെ യാത്രക്കാരടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. ഇവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും
Alappuzha-Dhanbad Express
ട്രെയിനില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യാത്രക്കാരുടെ മൊഴിയെടുക്കും
Updated on
1 min read

ആലപ്പുഴ: ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ട്രെയിനിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. രക്തക്കറ കുഞ്ഞിന്റേതാണോ എന്നറിയാന്‍ പരിശോധന നടത്തും.

Alappuzha-Dhanbad Express
5 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര; തൃശൂര്‍ - എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

എസ് 4, എസ് 3 കോച്ചുകളിലെ യാത്രക്കാരടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവന്‍ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

Alappuzha-Dhanbad Express
മുറ്റമടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടിവീണു, വടകരയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ക്കിടയിലെ ചവറ്റുകുട്ടയിലായിരുന്നു മൃതശരീരം. ശുചീകരണത്തൊഴിലാളികളാണു കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അവര്‍ അറിയിച്ചതിനെത്തുടര്‍ന്നു റെയില്‍വേ പൊലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭ്രൂണത്തിനു 3 മുതല്‍ 4 മാസം വരെ പ്രായമുണ്ടെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.

Infant Corpse Found on Alappuzha-Dhanbad Express: Investigation Underway. The bloodstain was found on a seat in the S4 coach. It will be examined to determine if it belongs to the infant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com