Kerala

വീടിനു തീയിട്ടു, 60കാരൻ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ; ഉ​ഗ്രസ്ഫോടനത്തോടെ വീട് കത്തിനശിച്ചു

സ്ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് ഹരിദാസിന്റെ വീടിന്റെ മേൽക്കൂര കത്തുന്നതു കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. പത്തനാട് കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എംവി ഹരിദാസ് (60) ആണു മരിച്ചത്. വീടിനു തീയിട്ട ശേഷം ഇയാൾ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണു സംഭവമുണ്ടായത്.

സ്ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് ഹരിദാസിന്റെ വീടിന്റെ മേൽക്കൂര കത്തുന്നതു കണ്ടത്. ഉടൻ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ, പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെയാണ് ഹരിദാസ് ആത്മഹത്യ ചെയ്തത്. 

വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണു സ്‌ഫോടനം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടർ വീട്ടിൽ നിന്നു മാറ്റിവച്ച ശേഷമാണ് ഇയാ‍ൾ തീയിട്ടത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാൻ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. 

ഭാര്യയ്ക്കൊപ്പമാണ് ഹരിദാസ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇവർക്കു മക്കളില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നു കറുകച്ചാൽ പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു