ശാരദ 
Kerala

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

ഇക്കഴിഞ്ഞ ജൂലൈ 24-നാണ് ശാരദയ്ക്ക് വൈദ്യുതാഘാതമേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 24-നാണ് ശാരദയ്ക്ക് വൈദ്യുതാഘാതമേറ്റത്.

തുണി കഴുകിയ ശേഷം അഴയില്‍ വിരിക്കുന്നതിനിടെയാണ് ശാരദയ്‌ക്ക് ഷോക്കേറ്റത്. വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ നിന്ന് വലിച്ചുകെട്ടിയ ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലൂടെയാണ് വൈദ്യുതി പ്രവഹിച്ചത്.

ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ഓടിയെത്തിയ മരുമകള്‍ രാധിക (36)യ്‌ക്കും, രാധികയെ പിടിച്ചുയർത്താൻ ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മ (32)യ്‌ക്കും ഷോക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.

Housewife Sarada dies of electric shock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'