കെ പി ലീല  sm.com
Kerala

ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ പിന്നിലിരുന്ന് യാത്ര; വീട്ടമ്മ റോഡില്‍ തെറിച്ചു വീണു, ദാരുണാന്ത്യം

ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പയ്യന്നൂരിലെ ഹോട്ടല്‍ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീണത്.

Author : ആതിര അഗസ്റ്റിന്‍
Edited By : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം ബുള്ളറ്റിന് പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ പി ലീല (62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പയ്യന്നൂരിലെ ഹോട്ടല്‍ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീണത്.

ഭര്‍ത്താവ് ഓടിച്ച ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കോറോം റോഡില്‍ വര്‍ക്ക് ഷോപ്പിന് സമീപം തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിത്തെറിച്ചതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടയില്‍ ഇന്നലെ രാത്രിയില്‍ മരിച്ചു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ തെക്കുംകര (കാന്റീന്‍ മുകുന്ദ ഹോസ്പിറ്റല്‍). മക്കള്‍: സൗമ്യ, ഷൈമ. മരുമക്കള്‍: രമേശന്‍ (അമ്മ ഡ്രൈവിംഗ് സ്‌കൂള്‍ പഴയങ്ങാടി), വിനയകുമാരന്‍ (സതേണ്‍ റെയില്‍വേ മംഗലാപുരം). പയ്യന്നൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Housewife falls on the road while traveling in the back seat of a Bullet with her husband, ends in tragedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്, വിചാരണ നേരിടണമെന്ന് കോടതി

ഹോർമുസില്‍ ഇറാൻ ഡ്രോണുകളെ വെടിവെച്ചിട്ടതായി യുഎസ്; കുവൈത്തിനെയും ബഹ്‌റൈനെയും തിരികെ ആക്രമിച്ചെന്ന് ഇറാൻ

വൈഭവ് സൂര്യവംശി ടീമിൽ, സഞ്ജുവല്ല, നായകൻ അയ്യർ! ടി20 ടീമിൽ വൻ അഴിച്ചു പണി

പത്തുലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചോ?; ആദായനികുതി വകുപ്പ് അറിയും, ഇക്കാര്യങ്ങള്‍ ഉറപ്പാക്കുക

പ്രമേഹരോ​ഗികൾ നിർബന്ധമായും ഡയറ്റിൽ ചേർക്കേണ്ട 9 ഭക്ഷണങ്ങൾ

SCROLL FOR NEXT