പൊലീസ് തിരച്ചിൽ നടത്തുന്നു/ ടിവി ദൃശ്യം 
Kerala

അങ്കമാലിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍, കഴുത്തു മുറുക്കിയ നിലയില്‍ മൃതദേഹം

പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുമുറുക്കിയാണ് കൊലപാതകം നടന്നതെന്നാണ് വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. ഭര്‍ത്താവ് ബാലന്‍ (65) ഒളിവിലാണ്. 

ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മയെ മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

വീടിനുള്ളിലെ സെറ്റിയിലാണ് മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുമുറുക്കിയാണ് കൊലപാതകം നടന്നതെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബാലന്‍ ഒളിവില്‍ പോയി. 

ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എങ്ങനെയാണ് കൃത്യം  നടത്തിയതെന്ന കാര്യത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും