എം സരോജിനി 
Kerala

പശുത്തൊഴുത്തില്‍ നിന്നു ഷോക്കേറ്റു, വീട്ടമ്മ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70)ആണ് മരിച്ചത്.

രാവിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കാനായി തൊഴുത്തിലേക്ക് കയറിയപ്പോഴായിരുന്നു സരോജിനിക്ക് ഷോക്കേറ്റത്. തൊഴുത്തിലേക്ക് വലിച്ചിരുന്ന ഇലക്ട്രിക് വയര്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്.

രാവിലെ മകന്‍ പശുവിനെ പാല്‍ കറന്നെടുത്ത് പോയതിന് ശേഷം, അമ്മ പശുവിന് പുല്ല് കൊടുക്കുവാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. വീട്ടില്‍ നിന്നും തൊഴുത്തിലേക്ക് വൈദ്യുതിക്കായി വലിച്ച കേബിളില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേബിള്‍ താഴ്ന്ന നിലയിലായിരുന്നു. പെരിങ്ങോം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

housewife passed away after being electrocuted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍