സ്വപ്‌ന സുരേഷ്/ ഫയൽ 
Kerala

സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്

കേസിലെ മുഖ്യപ്രതി ശിവശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു സർക്കാർ മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  എച്ച്ആർഡിഎസ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച് ആര്‍ഡിഎസ്. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. സ്വപ്ന സുരേഷിന് സംഘപരിവാർ ബന്ധമുള്ള ഒരു സ്ഥാപനം ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെത്തുടർന്നാണ് നടപടി. 

സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ ഭരണകൂട ഭീകരതയുടെ ഇരയായി മാറിയിരിക്കുകയാണ് എച്ച്ആർഡിഎസ്. സ്വർണക്കടത്തുകേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കറെ ജയിൽ മോചിതനായപ്പോൾ സർക്കാർ ജോലിയിൽ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു. ഇതിനാൽ സ്വപ്നയ്ക്കൊരു ജോലി നൽകുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്. സ്വർണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരിൽ എച്ച്ആർഡിഎസിനെ ക്രൂശിക്കുന്ന സർക്കാർ കേസിലെ മുഖ്യപ്രതിയായി അറിയപ്പെടുന്ന ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും  എച്ച്ആർഡിഎസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമനം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'