ഫയല്‍ ചിത്രം 
Kerala

വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്‌ഇബി, അന്വേഷണം

അമിത വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ പ്രത്യേക സംഘത്തെ നി​യോ​ഗിച്ച് അന്വേഷണം 

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പാമ്പനാറിൽ ഉപഭോക്താക്കൾക്ക് അമിത വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കെഎസ്ഇബി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലുള്ള പിഴവാകാം കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക നി​ഗമനം. പാമ്പനാർ എൽഎംഎസ് കോളനിയിലെ 22 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ദിവസം 60,000 മുതൽ 87,000 രൂപ വരെയുളള വൈദ്യുതി ബില്ലുകൾ ലഭിച്ചത്.

എന്നാൽ അമിത ബിൽ വന്ന പ്രദേശങ്ങളിൽ കൃത്യമായ മീറ്റർ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തൽ. അടുത്തിടെയാണ് കൃത്യമായി റീഡിങ് രേഖപ്പെടുത്താൻ ആരംഭിച്ചത്. മീറ്റർ റീഡർമാരെ സെക്ഷനുകൾ മാറ്റി നിയമിച്ചു. കൂടാതെ മീറ്ററുകൾ മുഴുവൻ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു. 

നിലവിൽ അമിത ബിൽ വന്ന ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കില്ല. ഗൗരവമുള്ള പരാതിയായതിനാൽ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഇതിനൊപ്പം കെഎസ്ഇബിയുടെ വിജിലൻസ് ഉൾപ്പെടെയുള്ള വിവിധ സംഘങ്ങളും സംഭവം അന്വേഷിക്കും. വൈദ്യുതി ഉപഭോഗം തീർത്തും കുറഞ്ഞ വീടുകളിലാണ് ഇത്രയും വലിയ തുകയുടെ ബിൽ വന്നിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT