അബുതാഹിർ 
Kerala

വീട്ടുമുറ്റത്തെ ഇരുമ്പുഗേറ്റ് ദേഹത്തുവീണു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെയും റഹീമയുടെയും ഏകമകന്‍ അബുതാഹിറാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാവിലെ 11.15ന് ആണ് അപകടം. മാഹിന്റെ പിതൃസഹോദരന്‍ മാങ്ങാട് കൂളിക്കുന്നിലെ പി കെ മൂസയുടെ വീട്ടുമുറ്റത്ത് വച്ചാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഇവിടെ എത്തിയതാണ് മാഹിന്റെ കുടുംബം. റെയിലില്‍ ഉരുട്ടിനീക്കി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കൂറ്റന്‍ ഗേറ്റിന്റെ ക്ലാമ്പുകള്‍ പൊട്ടി കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ഉദുമയിലെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ