കാസർകോട് വൻ കുഴൽപ്പണ വേട്ട, അറസ്റ്റിലായ അബ്ദുൽ ഖാദർ സമകാലിക മലയാളം
Kerala

കാറിൽ രഹസ്യ അറ ഉണ്ടാക്കി കടത്തിയത് 1.17 കോടി രൂപ; കുഴൽപ്പണ വേട്ടയിൽ ഒരാൾ അറസ്റ്റിൽ

ഇയാളുടെ വാഗണർ കാറിൽ രഹസ്യ അറ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ച് വച്ചത്.

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ബേക്കലിനടുത്ത് വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.17 കോടി രൂപയാണ് തീരദേശ സംസ്ഥാനപാതയിൽ ബേക്കൽ തൃക്കണ്ണാട് വെച്ച് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബേക്കൽ സ്റ്റേഷൻ പരിധിയിൽ മേൽ പറമ്പിനടുത്ത് ലിയ മൻസിലെ അബ്ദുൽ ഖാദർ (46) എന്നയാളെ അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത പണവുമായി പൊലീസ്

ഇയാളുടെ വാഗണർ കാറിൽ രഹസ്യ അറ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ച് വച്ചത്. പണത്തിന് മതിയായ രേഖകളില്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും ബേക്കൽ എസ് എച്ച് ഒ ഡോ അപര്‍ണ ഐപിഎസ് പറഞ്ഞു. ഡിവൈഎസ്പി വി വി മനോജ്, ഇൻസ്പെക്ടർ കെ പി ഷൈൻ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ,ദുരൂഹത തുടരുന്നു

വനിതാ സംവരണം ചര്‍ച്ചയ്ക്ക്, മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാന്‍ഡിന് അതൃപ്തി, റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് പിന്‍വലിച്ച് യുഎസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'സമൂഹമാധ്യമങ്ങള്‍ വഴിയല്ല തീരുമാനം'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; എംപിമാര്‍ക്കും നീരസം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT