red brick wall collapsed 
Kerala

കണ്ണൂർ, കോയിലോട് കനത്ത മഴയിൽ കൂറ്റൻ ചെങ്കൽ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം (വിഡിയോ)

അശാസ്ത്രീയ നിർമാണമെന്ന് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കോയിലോട്- പാതിരിയാട് ഇന്നു രാവിലെ പെയ്ത കനത്ത മഴയിൽ കൂറ്റൻ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പാതിരിയാട് - ഊർപ്പള്ളി - വേങ്ങാട് - റോഡിലാണ് മതിൽ തകർന്നു വീണത്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ ചെങ്കൽ മതിലാണ് തകർന്ന് ഗതാഗതം തടസപ്പെട്ടത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന റോഡാണിത്.

അപകട സമയത്ത് വാഹനങ്ങൾ വരാതിരുന്നതും ആളുകൾ നടന്നു പോകാതിരുന്നതും കാരണം വൻ ദുരന്തമാണ് തലനാരിഴയ്ക്കു വഴി മാറിയത്. അശാസ്ത്രീയമായ മതിൽ നിർമാണമാണ് അപകടത്തിന് കാരണമായതെന്നു ആരോപണമുണ്ട്.

huge red brick wall collapsed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭയിൽ ചെളിവെള്ള കുപ്പിയുമായി പിണറായി വിജയൻ; ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തല

പടയപ്പക്ക് എന്ത് ഷൂട്ടിങ്! തെലുങ്കു സിനിമയുടെ ലൊക്കേഷനിലേക്ക് 'മാസ്സ് എൻട്രി'

കോച്ചിങ്ങിനെത്തിയ പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുത്തു, പീഡനം; ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീഷണി, രണ്ടാമത്തെ കേസിലും കോച്ച് കുറ്റക്കാരനെന്ന് കോടതി

നീറ്റ് പുനഃപരീക്ഷയ്ക്ക് എന്‍ടിഎക്ക് അവസരം കിട്ടി, പക്ഷേ 2 മിനിറ്റ് വൈകിയ വിദ്യാര്‍ഥികള്‍ പുറത്ത്; റീ-ടെസ്റ്റിലും വിവാദം

ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ഒപ്പം നിന്ന് മുന്‍ ഭര്‍ത്താവ്; ചര്‍ച്ചകളില്‍ നിറഞ്ഞ് കുറിപ്പ്