V B Ajayakaumar facebook
Kerala

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വി ബി അജയകുമാര്‍ അന്തരിച്ചു

ദലിത് ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന റൈറ്റ്‌സ് (RIGHTS) എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി ബി അജയകുമാര്‍ (48) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദര്‍ശനം.

സംസ്‌കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍ നടക്കും. ദലിത് ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന റൈറ്റ്‌സ് (RIGHTS) എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയിരുന്നു.

നര്‍മ്മദ ബചാവോ ആന്ദോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍ നിരവധി യുഎന്‍ സമ്മേളനങ്ങളില്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത COP 26, COP 28 സമ്മേളനങ്ങളിലും പങ്കെടുത്തു. 2018ലെ പ്രളയകാലത്ത് ദലിത്, തീരദേശ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

Human rights and environmental activist and thinker V. B. Ajayakumar (48) has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT