Human Rights Commission Chairperson Justice Alexander Thomas mandates strict action against police officers.  file
Kerala

ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിപ്പിക്കല്‍; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.

ഇക്കാര്യത്തില്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ക്രമസമാധാനവിഭാഗം എഡിജിപിയില്‍നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പൊലീസ് സേനാംഗങ്ങളില്‍നിന്നും ഉണ്ടാകരുതെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും എഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമരവിള സ്വദേശി ആര്‍ ജി ലെനിന്‍രാജ് ആണ് പരാതി നല്‍കിയത്.

Human Rights Commission Chairperson Justice Alexander Thomas mandates strict action against police officers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

VD Satheesan Cabinet Live: അനുനയ നീക്കം സജീവം; വഴങ്ങുമോ ചെന്നിത്തല?

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 24ന്; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം

യുഎഇയില്‍ നാളെ മുതല്‍ പൊടിനിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

SCROLL FOR NEXT